ലിംഗപദവിയും പ്രതിനിധാനങ്ങളും : ടി. ഡി. രാമകൃഷ്ണന്റെ നോവലുകളെ മുൻനിർത്തിയുള്ള പഠനം

Main Article Content

ആദില കബീർ

Abstract

രണ്ടായിരത്തിനുശേഷമുള്ള ഉത്തരാധുനിക മലയാളനോവൽ സന്ദർഭത്തിലേക്ക് ഇതര വൈജ്ഞാനികതയുടെ സാധ്യതകള്‍ പരീക്ഷിച്ച നോവലിസ്റ്റാണ് ടി. ഡി. രാമകൃഷ്ണൻ. മലയാളിയുടെ ചിന്താമണ്ഡലത്തിനു കനത്ത പ്രഹരമേൽപ്പിച്ചവയാണ് അദ്ദേഹത്തിന്റെ നോവലുകള്‍. നരവംശശാസ്ത്രത്തിന്റെ തീവ്രസാങ്കല്പിക പരിസരത്തു നിന്നെഴുതപ്പെട്ട ആൽഫ(2003), ഗണിത വിജ്ഞാനത്തിന്റെയും സൈബർ കാലത്തിന്റെയും കരവിരുതില്‍ മെനഞ്ഞ ഫ്രാൻസിസ് ഇട്ടിക്കോര (2009), ഇന്ത്യക്കപ്പുറമുള്ള ദേശ- ചരിത്ര ആഖ്യാനത്തിന്റെ കരുത്താർജ്ജിച്ച സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി     (2014), ഇവ മൂന്നും ഇതിവൃത്തം കൊണ്ടും ഭാവനയുടെയും രചനാ കൗശലത്തിന്റെയും പ്രത്യേകതകള്‍ കൊണ്ടും വളരെയേറെ ശ്രദ്ധിക്കപ്പെട്ട നോവലുകളാണ്. ലിംഗപദവിയും പ്രതിനിധാനങ്ങളും ടി. ഡി. രാമകൃഷ്ണന്റെ നോവലുകളില്‍ എന്ന പ്രബന്ധത്തിൽ; ഈ മൂന്നു നോവലുകളിലെ സ്ത്രീ പ്രതിനിധാനങ്ങളും അവയുടെ ചരിത്രസാമൂഹിക സന്ദർഭങ്ങളും, ലിംഗപദവീ ബന്ധങ്ങളും സ്ത്രീവാദ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തില്‍ വിമർശനാത്മക വായനയ്ക്ക് വിധേയമാക്കുകയാണ്.

Article Details

How to Cite
ആദില കബീർ. (2020). ലിംഗപദവിയും പ്രതിനിധാനങ്ങളും : ടി. ഡി. രാമകൃഷ്ണന്റെ നോവലുകളെ മുൻനിർത്തിയുള്ള പഠനം. IRAYAM, 4(1), 89–105. Retrieved from https://sngscollege.org/irayam/index.php/journal/article/view/44
Section
Articles

References

ഗോവിന്ദൻ എം,2006, മിത്തും മനുഷ്യനും, പൂർണപബ്ലിക്കേഷൻസ് -കോഴിക്കോട്.

ജയകൃഷ്ണൻ എൻ (എഡി.),2011, പെണ്ണെഴുത്ത്, കേരള ഭാഷ ഇൻസ്റ്റിറ്റൂട്, തിരുവനന്തപുരം

ജേക്കബ് ഷാജി,2013, മലയാള നോവൽ ഭാവനയുടെ രാഷ്ട്രീയം,കേരള ഭാഷ ഇൻസ്റ്റിറ്റൂട്, തിരുവനന്തപുരം.

ജോർജ് കെ എം, (എഡി.),2009,ആധുനിക മലയാള സാഹിത്യ ചരിത്രം, പ്രസ്ഥാനങ്ങളിലൂടെ, ഡിസി ബുക്സ് -കോട്ടയം.

ദേവിക ജെ , സ്ത്രീവാദം ,ഡിസി ബുക്സ് കോട്ടയം.

ദേവിക ജെ,2011 ,കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ ,കേരളം ശാസ്ത്ര സാഹിത്യ പരിഷത് ,തൃശൂർ

ബാനർജി.ഇ, 2010,മിത്തും മലയാള നോവലും ,കേരള ഭാഷ ഇൻസ്റ്റിറ്റൂട്,തിരുവനന്തപുരം.

മേരി ,മ്യുസ് ,2015,ഉടലധികാരം ,ഒലിവു പബ്ലിക്കേഷൻസ് -കോഴിക്കോട് .

രാമകൃഷ്ണൻ എ കെ $ വേണുഗോപാൽ കെ എം,1989,സ്ത്രീ വിമോചനം:ചരിത്രം സിദ്ധാന്തം സമീപനം ,നയന ബുക്സ് -പയ്യന്നൂർ.

രാമകൃഷ്ണൻ ടിഡി ,2003 ,ആൽഫ, ഡിസി ബുക്സ് -കോട്ടയം.

രാമകൃഷ്ണൻ ടിഡി,2009,ഫ്രാൻസിസ് ഇട്ടിക്കോര, ഡിസി ബുക്സ് -കോട്ടയം.

രാമകൃഷ്ണൻ ടിഡി,2015,സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, ഡിസി ബുക്സ് -കോട്ടയം.

ശ്രീധരൻ എ.എം (എഡി ),2016,തിന്മയുടെ ഇതിഹാസം അഥവാ ഇട്ടിക്കോരയുടെ പ്രതിയാത്രകൾ ,ഡിസി ബുക്സ് -കോട്ടയം.

സുരേന്ദ്രൻ കെ,2006, നോവൽസ്വരൂപം, പൂർണ പബ്ലിക്കേഷൻസ്-കോഴിക്കോട്.

Butler, J. Gender Trouble: Feminism and the Subversion of Identity, N.Y: Routledge:London,1990.