അധോചരിത്രത്തിന്റെ ഭാവലോകങ്ങൾ

Main Article Content

അജീഷ് ജി ദത്തൻ

Abstract

"Why write novels? Rewrite history. The history that then comes true"


(Umberto eco)


നോവൽ സാംസ്കാരികചരിത്രമാണെന്ന നിരീക്ഷണം ആധുനികാന ന്തരഭാവനാപരിസരത്തിലാണ് കൂടുതൽ ദൃഢമാകുന്നത്. ലോകമെങ്ങുമുള്ള നോവലുകളുടെ പൊതുരീതിയായി ചരിത്രത്തിന്റെ ജനപ്രിയവൽക്കരണത്തെ കാണാം. ചരിത്രം എന്ന ജ്ഞാന വിഷയത്തിന്റെ അക്കാഡമികമായ ചട്ടക്കൂടുകൾ തകർന്നു പോകുകയും നോവലും ചരിത്രവും തമ്മിലുള്ള അതിർവരമ്പ് ദുർബലപ്പെടുകയും ചെയ്തു. ആധുനികാനന്തര നോവലുകളുടെ പൊതുവായ രചനാപദ്ധതിയെന്ന നിലയിൽ ചരിത്രത്തിന്റെ പാഠങ്ങളെ ജനകീയവും ജനപ്രിയവുമാക്കുന്ന രീതി ഇപ്പോൾ അതിശക്തമായ ധാരയാണ്. മാർക്കേസും ഉംബർട്ടോ എക്കോയും പാമുക്കും റുഷ്ദിയും കുന്ദേരയും ഡാൻ ബ്രൗണുമൊക്കെ സ്വീകരിക്കുന്ന രചനാപദ്ധതിയെന്ന നിലയിൽ മലയാളത്തിന്റെ പുതുനോവൽ പരിസരത്തും ഇതിന്റെ തുടർച്ചകളുണ്ടാകുന്നു. ഹെയ്ഡൻ വൈറ്റ് ചരിത്രത്തെ യഥാർത്ഥ നോവൽ(true novel) എന്നു വിളിച്ചതുപോലെ (25:2003) ചരിത്രത്തെ എഴുതുകയല്ല, ചരിത്രം തന്നെ എഴുതുകയാണ് ഈ നോവലുകൾ ചെയ്യുന്നത്. അതികഥ, ഹിസ്റ്റോറിയോഗ്രാഫിക് മെറ്റാ ഫിക്ഷൻ, പാസ്റ്റിഷ്, മിശ്രരചന, ഹൈപ്പർ റിയാലിറ്റി, ഇന്റർടെക്സ്ച്വാലിറ്റി, വ്യാജചരിത്രങ്ങൾ തുടങ്ങിയ ആധുനികാനന്തര നോവൽ ആഖ്യാനത്തിന്റെ രീതിപദ്ധതികളുമായി ഇവ ചേർന്നു നിൽക്കുകയും ചെയ്യുന്നു.

Article Details

How to Cite
അജീഷ് ജി ദത്തൻ. (2020). അധോചരിത്രത്തിന്റെ ഭാവലോകങ്ങൾ. IRAYAM, 4(1), 57–73. Retrieved from https://sngscollege.org/irayam/index.php/journal/article/view/42
Section
Articles

References

മാത്യൂസ് പി.എഫ്, 2015, ഇരുട്ടിൽ ഒരു പുണ്യാളൻ, ഡി സി ബുക്സ്, കോട്ടയം.

............................, 2019, അടിയാളപ്രേതം, ഗ്രീൻബുക്സ്, തൃശൂർ.

രാമകൃഷ്ണൻ ടി.ഡി, 2016, ഫ്രാൻസിസ് ഇട്ടിക്കോര, ഡി സി ബുക്സ്, കോട്ടയം.

വിജയകുമാർ. വി, 2019, പ്രതിബോധത്തിന്റെ അടയാളങ്ങൾ, ഐ ബുക്സ്, കോഴിക്കോട്.

ഷാജി ജേക്കബ്, 2003, നോവൽ:ചരിത്രത്തിന്റെ പാഠഭേദം, കറന്റ് ബുക്സ്, തൃശൂർ.

.........................., 2013, മലയാളനോവൽ: ഭാവനയുടെ രാഷ്ട്രീയം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.