സമകാലിക നോവൽ ഭാവനയുടെ ഉൾപ്രദേശങ്ങൾ

Main Article Content

ഡോ.കെ പി ജയകുമാർ

Abstract

''To survive, you must tell stories.'   -Umberto Eco, The Island of the Day Before


            പൊടുന്നനെ കഥകൾ അവസാനിക്കുമോ? വാക്കുകളുടെ അന്ത്യത്തിൽ ലോകം നിലച്ചുപോകുമോ? ഓരോ കഥയും പറഞ്ഞതിനേക്കാളേറെ മൂടിവയ്ക്കപ്പെട്ട ദുരൂഹതകളുടെ പാഠാവലികളാണ്. പറഞ്ഞതും പറയാതിരുന്നതും പറയാൻ മാറ്റിവച്ചതും ഇനിയും പറയാനിടയില്ലാത്തതുമായ അർത്ഥങ്ങളുടെ രാവണൻ കോട്ട. അന്തരം എന്തു സംഭവിച്ചു? എന്ന ഉദ്വേഗജനകമായ തിരിവുകളിലൂടെയാണ് കഥകൾ സഞ്ചരിക്കുന്നത്. കഥയും ചരിത്രവും പുരാവൃത്തവും ഭാവനയും കലർന്നും കലഹിച്ചും ചിതറുന്ന അനേകങ്ങളുടെ കലയായി നോവൽ മാറുന്നു. ചെറുതുകളിൽ, അരികുകളിൽ, ഓർമ്മകളിൽ, മറവികളിൽ, മറകളിൽ, മറക്കലുകളിൽ, മറയ്ക്കലുകളിൽ നിന്നെല്ലാമാണ് അത് പുറപ്പെട്ടുവരുന്നത്. അനന്തരം എന്തുണ്ടാകുമെന്ന പ്രവചിക്കാനാവാത്തവിധം നോവൽ ഭാവനയുടെ ഉൾപ്രദേശങ്ങളിലേയ്ക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വന്യവും നിദാന്തവുമായ ഈ സഞ്ചാരങ്ങളുടെ അനിശ്ചിതത്വമാണ് ഉത്തരാധുനികതയിക്ക് ശേഷമുള്ള മലയാള നോവലിന്റെ ലാവണ്യ-രാഷ്ട്രീയ മണ്ഡലം. അവിടെ അടഞ്ഞതെല്ലാം തുറന്നുവയ്ക്കപ്പെട്ടു. അനവധി തുറസുകളുള്ള ലോകം സാധ്യമാക്കി. ഉത്തരാധുനികതയിൽ നിന്ന് വിഛേദിക്കുന്ന നോവൽ പിന്നീട് സഞ്ചരിച്ച ആഖ്യാനസന്ദർഭങ്ങളെ, സന്ധികളെ, സന്ദിഗ്ധതകളെ ചില പില്ക്കാല രചനകളെ മുൻനിർത്തി പരിശോധിക്കുകയാണിവിടെ. ആറ് ഘട്ടങ്ങളായി ഈ വായനയെ ക്രമീകരിക്കുന്നു. ഒന്ന്: ഉത്തരാധുനികതയിൽ നിന്നുള്ള വിച്ഛേദം, രണ്ട്: ഓർമ്മയുടെ ജനിതകരേഖ, മൂന്ന്: ഭ്രമ കല്പനയുടെ ആഖ്യാനം,  നാൽ: ഭാവനയുടെ ബൃഹദ് ചരിത്രം, അഞ്ച്: ചരിത്രത്തോടുള്ള കലഹം, ആറ്: അർദധ വിരാമങ്ങളുടെ ലാവണ്യവും രാഷ്ട്രീയവും.  ഈ ഘട്ടങ്ങളെ സാധൂകരിക്കുന്ന ഉദാഹരണങ്ങളിലൂടെ സമകാലിക നോവൽ സഞ്ചരിച്ച ഭാവനയുടെ ഉൾപ്രദേശങ്ങളെ കണ്ടെടുക്കുകയാണ് ഈ ലേഖനം.

Article Details

How to Cite
ഡോ.കെ പി ജയകുമാർ. (2020). സമകാലിക നോവൽ ഭാവനയുടെ ഉൾപ്രദേശങ്ങൾ. IRAYAM, 4(1), 21–42. Retrieved from https://sngscollege.org/irayam/index.php/journal/article/view/40
Section
Articles