എം.എ ഡിസർട്ടേഷൻ മൂല്യ നിർണ്ണയ റിപ്പോർട്ട്

എം.എ ഡിസർട്ടേഷൻ മൂല്യ നിർണ്ണയ റിപ്പോർട്ട്

        കേരളത്തിലെ വിവിധ കോളേജുകൾ, സർവ്വകലാശാലകൾ എന്നിവിടങ്ങളിലെ മലയാള പഠനവകുപ്പുകളിൽ എം.എ.പരീക്ഷയുടെ ഭാഗമായി സമർപ്പിക്കപ്പെട്ട 19 പ്രബന്ധങ്ങളാണ് വിലയിരുത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ താഴെക്കാണുന്ന ചില നിരീക്ഷണങ്ങളാണ് ചൂണ്ടിക്കാണിക്കാനുള്ളത്.

1.തീർത്തും കാലികപ്രസക്തിയുള്ള വിഷയങ്ങളാണ് വിദ്യാർഥികൾ തെരഞ്ഞെടുക്കുന്നത്. സാഹിത്യം/ഭാഷ തുടങ്ങിയ അതിരുകൾ ലംഘിച്ച് സാംസ്കാരിക ജീവിതത്തിന്റെ വിവിധ വശങ്ങളെ സ്പർശിക്കുന്ന പ്രമേയങ്ങൾ കണ്ടെത്താൻ വിദ്യാർഥികൾക്ക് കഴിയുന്നുണ്ട്.

2.മലയാള ഗവേഷണത്തിന്റെ ഭാവി സൂചകങ്ങളാണ് പ്രബന്ധങ്ങളേറെയും.

3.പാഠ്യപദ്ധതിയുടെ ചട്ടക്കൂട്ടിൽ നിന്ന് പുറത്തു കടന്ന് പുതിയ മേഖലകൾ കണ്ടെത്താനുള്ള വിദ്യാർഥികളുടെ ഉത്സാഹം ശ്ലാഘനീയമാണ്.

4.സിനിമ,ഫോക്‍ലോർ, നവമാധ്യമങ്ങൾ,ഭാഷാഭേദങ്ങൾ എന്നിങ്ങനെ വൈവിദ്ധ്യമാർന്ന മേഖലകളിലാണ് പ്രബന്ധങ്ങൾ തയ്യാറായിരി ക്കുന്നത്.

5.വിഷയങ്ങളുടെ പുതുമയ്ക്കൊത്ത് രീതിശാസ്ത്രം പുതുക്കാൻ കഴിയുന്നില്ല എന്നതാണ് പ്രബന്ധങ്ങളിൽക്കണ്ട പ്രധാന ന്യൂനത.

  1. ഒരു ഗവേഷണ പ്രബന്ധത്തിന്റെ രചനയിൽ അടിസ്ഥാനപരമായി സ്വീകരിക്കേണ്ട ചിട്ടകൾ പാലിക്കുന്നതിൽ പ്രബന്ധങ്ങളധികവും ഉദാസീനത പുലർത്തുന്നു. ഈ ചിട്ടകൾ ഔപചാരികമല്ല.അത് ചിന്തയുടെപ്രരൂപം തന്നെയാണ്.അത് കുട്ടികൾക്ക് ബോധ്യപ്പെട്ടിട്ടില്ല.

7.വിഷയത്തിനനുസരിച്ചുള്ള പശ്ചാത്തല വായന നിർവ്വഹിച്ചിട്ടില്ലെന്ന് പ്രബന്ധങ്ങൾ സാമാന്യമായി ബോധ്യപ്പെടുത്തുന്നു.

മെച്ചപ്പെട്ടതെന്ന് തോന്നുന്ന നാലു പ്രബന്ധങ്ങൾ മികവിന്റെ ക്രമത്തിൽ താഴെ രേഖപ്പെടുത്തുന്നു.

1.ഗദ്യഭാഷയും ആധുനിക വ്യവഹാരങ്ങളും: വിവർത്തനത്തിലെ അ(വ)ബോധങ്ങൾ-  അൻവർഅലി

 (മലയാളവിഭാഗം, ശ്രീസങ്കരാചാര്യ സംസ്കൃത സർവ്വകലാശാല,കാലടി)

 

2.ഭാവുകത്വ നിർമ്മിതിയും വിവർത്തനങ്ങളും: റുബായിയാത്ത് വിവർത്തനങ്ങളെ മുൻനിർത്തി  കാല്പനികഭാവുകത്വ നിർമ്മിതിയെ ക്കുറിച്ചുള്ള പഠനം-  ഇന്ദുശ്രീ

(മലയാളവിഭാഗം,ശ്രീനീലകണ്ഠ ഗവ.സംസ്കൃത കോളേജ്,പട്ടാമ്പി)

 

3.മലയാളത്തിലെ പ്രത്യയങ്ങൾ: വ്യാകരണാർത്ഥവും പ്രകരണാർത്ഥവും. -അശ്വിതകൃഷ്ണ.പി (മലയാളവിഭാഗം,മദ്രാസ് സർവ്വകലാശാല)

 

4.ഭാഷാകേളി:ഭാഷയ്ക്കുള്ളിലെ കളികളും ഭാഷ കൊണ്ടുള്ള കളികളും തമ്മിലുള്ള ബന്ധം-അനഘ.ജെ (സ്ക്കൂൾ ഓഫ് ലെറ്റേഴ്സ്,മഹാത്മാഗാന്ധി സർവ്വകലാശാല)

 

ഡോ.കെ.എം. അനിൽ

ഡോ.ടി.ശ്രീവത്സൻ

ഡോ.ഗോപു.എസ്.പിള്ളൈ