ഓണത്തല്ല് : ശരീരപഠനവും സംസ്കാരരൂപീകരണവും

Main Article Content

ഡോ.സി. ഗണേഷ്

Abstract

നിലവിലുള്ള ഒരു സംജ്ഞയുടെ അർത്ഥം പരിഷ്കരിക്കുക, വിപുലപ്പെടുത്തുക എന്നിവ വിജ്ഞാനശാഖയുടെ വികസ്വരാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. മാറുന്ന കാല-ദേശ-വീക്ഷണങ്ങൾക്കനുസരിച്ച് വിജ്ഞാനശാഖയുടെ അടിസ്ഥാനകല്പനകൾവരെ മാറിപ്പോവുകയോ പുതു അർത്ഥങ്ങളിലേയ്ക്ക് വിന്യസിക്കപ്പെടുകയോ ചെയ്യാം . ആധുനികതയുടെ ജ്ഞാനപരിസരത്തിൽ നിന്നുള്ള അന്വേഷണങ്ങളുടെ പരിമിതി അതിജീവിക്കാനാണ് പോസ്റ്റ് കൊളോണിയൽ പഠനങ്ങൾ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ സംസ്കാരപഠനത്തിന്റെ കൈ വഴിയായ ശരീരപഠനത്തിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് പാലക്കാട് ജില്ലയിലെ പല്ലശ്ശേനയിൽ നടക്കുന്ന ഓണത്തല്ലിനെ വ്യാഖ്യാനിക്കാനാണ് പ്രബന്ധം ശ്രമിക്കുന്നത്

Article Details

How to Cite
ഡോ.സി. ഗണേഷ്. (2021). ഓണത്തല്ല് : ശരീരപഠനവും സംസ്കാരരൂപീകരണവും. IRAYAM, 1(2), 50–60. Retrieved from https://sngscollege.org/irayam/index.php/journal/article/view/27
Section
Articles