പുതിയ കേരളം, പുതിയ കേരളീയത-പ്രാദേശിക സുസ്ഥിര വികസനം മാതൃഭാഷയിലൂടെ

Main Article Content

ഡോ. പി. പവിത്രൻ

Abstract

കേരളീയതയെ സംബന്ധിച്ച ചർച്ചകൾക്ക് പല തലങ്ങളുണ്ട്. ചരിത്രത്തിലൂടെ വികസിച്ചുവന്ന ഒരു ആത്മബോധമാണത് എന്നു കരുതുകയാണെങ്കിൽ കേരളീയത പഴയ കാലത്തിൽ നിന്ന് പുതിയ കാലത്തേക്ക് നീളുന്ന ഒരു ലക്ഷ്യോന്മുഖ പ്രവർത്തനമാണ്. സാഹിത്യകൃതികളെയോ ചരിത്രകൃതികളെയോ മുൻനിർത്തി നാം ഇത്തരം വാദങ്ങൾ ഉയർത്താറുണ്ട്.
മധ്യകാലത്തിന് ശേഷം അച്ചടി മേൽക്കൈ നേടിയതോടെയും പത്രവും പുസ്തകങ്ങളും വ്യാപകമായതോടെയും പുതിയ ഒരു ദേശീയ സമൂഹം രൂപപ്പെട്ടുവെന്ന് വാദിക്കാറുണ്ട്. അച്ചടിയിലൂടെ പരസ്പരം വിനിമയം ചെയ്യുന്ന പുതിയ സമൂഹം പഴയ ജാതി,മത,പ്രാദേശിക ഭേദങ്ങൾക്കപ്പുറത്ത് ഒരു ഭാഷാസമൂഹത്തെ നിർമിച്ചു എന്നാണ് ബെനഡിക്ട് ആൻഡേഴ്‌സനെപ്പോലുള്ളവർ മുന്നോട്ടുവെക്കുന്ന ഈ വാദത്തിന്റെ താത്പര്യം. ആ നിലയിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അച്ചടി വ്യാപകമാവുകയും പത്രമാസികകളും നോവൽ പോലുള്ള ആധുനിക സാഹിത്യരൂപങ്ങളും രംഗപ്രവേശം ചെയ്യുകയും ചെയ്തപ്പോൾ ഒരു പുതിയസമൂഹം രൂപപ്പെട്ടു എന്നു വാദിക്കാം. അങ്ങനെ ഒരേ അറിവുകൾ പങ്കിട്ടും ഒരേ കൃതികൾ വായിച്ചും വിഭാവനം ചെയ്യപ്പെട്ട കേരളം പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ഭാവനാമണ്ഡലത്തിൽ സ്ഥാപിക്കപ്പെട്ടു എന്നും പഠിതാക്കൾ പറയും. മലയാളി മെമ്മോറിയലും എസ്.എൻ.ഡി.പിയും അയ്യൻകാളിയും വിവിധ നവോത്ഥാന പ്രസ്ഥാനങ്ങളുമെല്ലാം ഇങ്ങനെയുള്ള ഒരു സമൂഹത്തിന്റെ രൂപീകരണത്തിൽ സംഭാവന ചെയ്യുകയും ചെയ്തു.
വേറിട്ടതായി മനസ്സിലാക്കാറുള്ള നാലു സങ്കല്പനങ്ങളെ പരസ്പരം ബന്ധിപ്പിക്കാനാണ് ഈ പ്രബന്ധത്തിൽ ശ്രമിക്കുന്നത്:

Article Details

How to Cite
ഡോ. പി. പവിത്രൻ. (2021). പുതിയ കേരളം, പുതിയ കേരളീയത-പ്രാദേശിക സുസ്ഥിര വികസനം മാതൃഭാഷയിലൂടെ. IRAYAM, 1(1). Retrieved from https://sngscollege.org/irayam/index.php/journal/article/view/23
Section
Research Papers