കാവ്യബിംബങ്ങൾ: മലയാളകവിതയെ മുൻനിർത്തി ഒരു വിചാരം

Main Article Content

ഡോ. സുരജ ഇ. എം.

Abstract

കാവ്യത്തിന്റെ സംവേദനശക്തി വർദ്ധിപ്പിക്കാനും അതിനെ കൂടുതൽ പ്രകാശിപ്പിക്കാനും ഊന്നിപ്പറയേണ്ടവയെ എടുത്തുകാണിക്കാനുമൊക്കെ കവികളുപയോഗിയ്ക്കുന്ന കല്പനകളാണ് സാമാന്യാർത്ഥത്തിൽ അലങ്കാരവും പ്രതീകവും ബിംബവുമെല്ലാം. എന്നാൽ ധർമ്മത്തിലും കവിതയിൽ പ്രവർത്തിയ്ക്കുന്ന രീതിയിലും ഇവയ്ക്ക് തമ്മിൽ ഭേദമുണ്ട്. കവിതയിലെ ഭാവുകത്വപരിണാമവുമായി ബന്ധിപ്പിച്ച് ചിന്തിയ്ക്കുമ്പോൾ ഈ ഭേദത്തിന് വലിയ പ്രസക്തിയുമുണ്ട്. അലങ്കാര സമൃദ്ധമായ കാവ്യഭാഷയിൽ നിന്ന് ബിംബസമൃദ്ധമായ കാവ്യഭാഷയിലേയ്ക്കുള്ള പരിണാമം എന്ന് ഈ മാറ്റത്തെ സംഗ്രഹിക്കാം.

Article Details

How to Cite
ഡോ. സുരജ ഇ. എം. (2023). കാവ്യബിംബങ്ങൾ: മലയാളകവിതയെ മുൻനിർത്തി ഒരു വിചാരം. IRAYAM, 7(3), 151–167. Retrieved from https://sngscollege.org/irayam/index.php/journal/article/view/193
Section
Articles

References

അച്യുതനുണ്ണി ചാത്തനാത്ത് - അലങ്കാരം: കാളിദാസ കവിതയെ മുൻനിർത്തി ഒരു വിചാരം, 2016, വള്ളത്തോൾ വിദ്യാപീഠം ശുകപുരം.

.അച്യുതനുണ്ണി ചാത്തനാത്ത് (വിവ) - കാവ്യാലങ്കാരസൂത്രവൃത്തി,1983:വള്ളത്തോൾ വിദ്യാപീഠം ശുകപുരം.

അച്യുതൻ നമ്പൂതിരി, അക്കിത്തം, അക്കിത്തം കവിതകൾ, 2002, വള്ളത്തോൾ വിദ്യാപീഠം ശുകപുരം/കറൻ്റ് ബുക്സ്, തൃശൂർ.

അച്യുതൻ, എം, പാശ്ചാത്യ സാഹിത്യ ദർശനം, 1991: കറൻറ് ബുക്സ്, തൃശൂർ.

കൃഷ്ണപ്പിള്ള, ചങ്ങമ്പുഴ, ചങ്ങമ്പുഴക്കവിതകൾ, വാല്യം - 1, 2, 2004, ഡി.സി ബുക്സ് കോട്ടയം

ഗോവിന്ദൻ നായർ, ഇടശ്ശേരി, ഇടശ്ശേരിക്കവിതകൾ,2007, മാതൃഭൂമി ബുക്സ്, കോഴിക്കോട്.

നാരായണ മേനോൻ, വള്ളത്തോൾ, സാഹിത്യമഞ്ജരി, 2011, ഡി.സി.ബുക്സ്, കോട്ടയം. 8.ഭാസ്കരൻ, ടി, ഭാരതീയകാവ്യശാസ്ത്രം, 2019, കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്, തിരുവനന്തപുരം.

മുണ്ടശ്ശേരി, ജോസഫ്, കാവ്യപീഠിക, 1999,കറൻറ് ബുക്സ്, തൃശൂർ.

രാജരാജവർമ്മ, എ.ആർ, ഭാഷാഭൂഷണം, 2001, SPCS/NBS, കോട്ടയം.

ശ്രീധരമേനോൻ, വൈലോപ്പിള്ളി, സമ്പൂർണ്ണ കൃതികൾ, വാള്യം 1, 2, 2001, കറൻ്റ് ബുക്സ്, തൃശ്ശൂർ .