കാമനയും ദുരന്താവിഷ്കാരവും ലോഹിതദാസിന്റെ തിരക്കഥകളിൽ

Main Article Content

ഡോ. എസ്. സഞ്ജയ്

Abstract

ലോഹിതദാസിന്റെ തിരക്കഥകളെ ആസ്പദമാക്കിയുള്ള പഠനം. മനുഷ്യമനസിന്റെയും ബന്ധങ്ങളുടെയും കഥകളാണ് ലോഹിതദാസിന്റെ മിക്ക ചിത്രങ്ങളും. പരാജയപ്പെടുന്ന നായകന്മാരെ സൃഷ്ടിച്ച എഴുത്തുകാരന്‍ എന്ന രീതിയില്‍ വിലയിരുത്തപ്പെട്ട ലോഹിതദാസ് തന്റെ തിരക്കഥകളില്‍ കാമനകളുടെ സഫലമാകാത്ത യാത്രയായി ജീവിതമവസാനിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് സൃഷ്ടിച്ചത്. മനുഷ്യജീവിതം കാമനകളുടെ സഫലീകരണമാണ്. പലവിധ സാഹചര്യങ്ങള്‍, വിധി, വ്യക്തിയുടെ ദൗര്‍ബല്യങ്ങള്‍ എന്നിവയാല്‍ കാമനകള്‍ സഫലമാകാതെ പോകുന്നു. ഇത് വ്യക്തിയെ സംഘര്‍ഷത്തിലാക്കുകയും, അയാളുടെ/അവളുടെ ദുരന്തത്തിലേക്കു നയിക്കുകയും ചെയ്യുന്നു. ഫ്രോയ്ഡ്, ലക്കാൻ തുടങ്ങിയ മനോവിശ്ലേഷണ സൈദ്ധാന്തികരുടെ നിരീക്ഷണങ്ങളെ മുൻനിറുത്തി ലോഹിതദാസിന്റെ നായകകഥാപാത്രങ്ങളുടെ ദുരന്തത്തിന്റെ സ്വഭാവം വിശകലനംചെയ്യുകയാണ് ഈ പഠനം. കിരീടം, ചെങ്കോൽ എന്നീ സിനിമകളെ ആസ്പദമാക്കിയാണ് ഈ പഠനം വികസിക്കുന്നത്.

Article Details

How to Cite
ഡോ. എസ്. സഞ്ജയ്. (2023). കാമനയും ദുരന്താവിഷ്കാരവും ലോഹിതദാസിന്റെ തിരക്കഥകളിൽ. IRAYAM, 7(3), 132–150. Retrieved from https://sngscollege.org/irayam/index.php/journal/article/view/188
Section
Articles

References

കെ.ബി.വേണു, ലോഹിതദാസ്, കേരള ചലച്ചിത്ര അക്കാദമി, തിരുവനന്തപുരം, 2009.

ജോസ് കെ.മാനുവല്‍, നാടകവും സിനിമയും ഒരു താരതമ്യ വിശകലനം, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം, 2011,

ടി. ശ്രീവത്സന്‍, നവമനോവിശ്ലേഷണം, ഡി.സി.ബുക്സ്, കോട്ടയം, 2001

ഡോ.പി. പവിത്രന്‍, ആശാന്‍ കവിത ആധുനികാനന്തര പാഠങ്ങള്‍, സാംസ്കാരികവകുപ്പ്, തിരുവനന്തപുരം, 2002.

മനോജ് ചന്ദ്രൻ(എഡി:), ലോഹിതദാസ് ഓര്‍മ പഠനം സംഭാഷണം ഒലീവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്, 2014