കേരളീയ സാംസ്‌കാരിക-പൈതൃക ചിത്രീകരണം ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളിൽ

Main Article Content

രേഖ എസ്.

Abstract

കേരളത്തെയും മലയാളികളെയും മനോഹരമായി ചിത്രീകരിക്കാൻ ശ്രമിച്ച ഗാനരചയിതാവാണ് ശ്രീകുമാരൻ തമ്പി. മലയാളികളുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ചിഹ്നങ്ങൾ ദേശങ്ങളായോ സംഗീതമായോ നൃത്തമായോ ഉത്സവങ്ങളായോ അദ്ദേഹത്തിന്റെ ഗാനങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. കേരളീയ ക്ലാസിക് കലകളോടുള്ള വ്യക്തമായ അഭിനിവേശവും താത്പര്യവും അവയിൽ കണ്ടെത്താം. കഥകളിയും വഞ്ചിപ്പാട്ടും കൃഷ്ണനാട്ടവും രാമനാട്ടവും കാവടിയാട്ടവും വൈക്കത്തഷ്ടമിയും അമ്പലപ്പുഴ വേലയും, ഹരിപ്പാട് ഉത്സവവും കാർത്തിക വിളക്കും ആറന്മുള വള്ളംകളിയും ആ ഗാനങ്ങളിലെ മുഖ്യവിഷയങ്ങളാണ്. കേരള പ്രകൃതിയും ഋതുഭേദങ്ങളും തന്റെ ഗാനങ്ങളിലേയ്ക്കു ആവാഹിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കേരളത്തിലെ ഞാറ്റുവേലകളും നക്ഷത്ര-വസന്തങ്ങളും ഹേമന്തവും ചന്ദ്രികയും അതിൽ നിറഞ്ഞ് നിൽക്കുന്നു. മലയാളികളുടെ സാസംകാരിക പൈതൃക ചിത്രീകരണത്താൽ ആസ്വാദകന്റെ ഹൃദയത്തിൽ പുതിയ അനുഭവലോകം സൃഷ്ടിച്ച കാലാനുവർത്തികളായ ഈ ഗാനങ്ങളുടെ അവലോകനമാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Article Details

How to Cite
രേഖ എസ്. (2022). കേരളീയ സാംസ്‌കാരിക-പൈതൃക ചിത്രീകരണം ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളിൽ. IRAYAM, 6(3), 59–68. Retrieved from https://sngscollege.org/irayam/index.php/journal/article/view/161
Section
Articles

References

അരവിന്ദ് വി., 'ആ പാട്ടിലെ താരങ്ങൾ ഇവരാണ്, പ്രേംനസീറല്ല', 24 ന്യൂസ്, 19-11-2017.

എം.പി.എച്ച്, 'ശ്രീകുമാരൻ തമ്പി ഗാനങ്ങൾ' - സർഗസപര്യയുടെ അരനൂറ്റാണ്ട്, മലയാളികളുടെ മനസായി തേജസ്, 28-12-2018.

കുര്യൻ തോമസ്, കരിമ്പനത്തറയിൽ, 'പാട്ടുപാലാഴി കടഞ്ഞ എൺപത് ഗാനങ്ങൾ', മ്യൂസിക് ന്യൂസ്, 16-3-2020.

'ചെട്ടിക്കുളങ്ങര ഭരണി വിവിധ കരങ്ങളിൽ ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി, 26-2-2020.

മനീഷ്, 'ചെട്ടിക്കുളങ്ങര ഭരണിനാളിൽ', നേറ്റീവ് നെക്, 30-3, 2017.

സീന സി.എം., 'ഇതിലും മനോഹരമായി എങ്ങനെ എഴുതും?- സിനിമാപ്പാട്ടിലെ ശ്രീകുമാരൻ തമ്പി വസന്തം', 16-3-2020, മനോരമ ഓൺ ലൈൻ ആപ്പ്.