കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത: പാരഡി നോവൽ എന്ന നിലയിൽ ഒരു വായന

Main Article Content

സോയ വി. ടി.

Abstract

പത്തൊമ്പതാംനൂറ്റാണ്ടിൽ  കാതറീൻ ഹന്ന മുല്ലൻസ് ബംഗാളിഭാഷയിൽ രചിച്ച് റവ. ജോസഫ് പീറ്റ്  മലയാളഭാഷയിലേക്ക്  വിവർത്തനം ചെയ്ത ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ എന്ന നോവലിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുണ്ടായ വിധ്വംസക സ്വഭാവമുള്ള പാരഡിയാണ് ആർ. രാജശ്രീയുടെ കല്യാണിയെന്നും  ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന നോവൽ. പാരഡി എന്ന ആഖ്യാന സങ്കല്പനം ഉപയോഗിച്ചുകൊണ്ട് രണ്ട് നോവലുകളിലെയും അടിസ്ഥാന സങ്കല്പങ്ങളെ ഈ പ്രബന്ധത്തിൽ താരതമ്യം ചെയ്യുന്നു.

Article Details

How to Cite
വി. ടി. സ. (2021). കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത: പാരഡി നോവൽ എന്ന നിലയിൽ ഒരു വായന . IRAYAM, 5(1), 37–47. Retrieved from https://sngscollege.org/irayam/index.php/journal/article/view/15
Section
Articles