വിവർത്തനത്തിലെ പ്രതിരോധമാനങ്ങൾ: ആദ്യകാല നോവൽ വിവർത്തനങ്ങളെ മുൻനിർത്തിയുള്ള പഠനം

Main Article Content

അപർണ പി.

Abstract

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വികാസപരിണാമ​ങ്ങ​ളി​ൽ നിർണായക പങ്ക് വഹിച്ച പ്രക്രിയയാണ് വിവർത്തനം. ആദ്യകാല നോവൽ വി​വർ​ത്ത​ങ്ങ​ളിലെ പ്രതിരോധപരമായ അംശങ്ങൾ ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ, ഘാതകവധം എന്നീ കൃതികളെ മുൻനിർത്തി പരിശോധിക്കാനാണ്  ഈ പ്രബന്ധത്തിൽ ഉദ്ദേശിക്കുന്നന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഭാഷയിൽ പ്രചാ​ര​ത്തി​ലി​രു​ന്ന ഇതര സാഹിത്യരൂപങ്ങളിൽ നിന്നും ചില വ്യത്യാസങ്ങൾ പുതുതായി കടന്നുവന്ന നോ​വലെന്ന ആഖ്യാനരൂപത്തിന്നുണ്ടായിരുന്നു. നിലവിലുള്ള  സാഹിത്യരൂപങ്ങൾക്ക് പ്രതി​നി​ധീ​കരിക്കാൻ കഴിയാതിരുന്ന ചില സ്വത്വമാതൃകകളെ ആവിഷ്കരിക്കാൻ നോവലിന് സാധിച്ചു. പ്രതിരോധമൂല്യം ഉൾക്കൊള്ളുന്ന പല ആശയങ്ങളെയും വിവർത്തനം ചെയ്യപ്പെട്ട ഈ നോവലുകൾ ഉൾക്കൊള്ളുന്നുണ്ട്. പ്രാദേശികസ്വത്വങ്ങൾക്ക് കടന്നുവരാനുള്ള വഴികൾ തുറയ്ക്കുന്നതിനോടൊപ്പം തന്നെ സ്ത്രീയുടെ കർതൃസ്ഥാനം അടയാളപ്പെടുത്താനും ഈ നോ​വ​ലു​കൾക്ക് സാധിച്ചു.

Article Details

How to Cite
അപർണ പി. (2022). വിവർത്തനത്തിലെ പ്രതിരോധമാനങ്ങൾ: ആദ്യകാല നോവൽ വിവർത്തനങ്ങളെ മുൻനിർത്തിയുള്ള പഠനം. IRAYAM, 6(2), 43–58. Retrieved from https://sngscollege.org/irayam/index.php/journal/article/view/136
Section
Articles

References

മിസ്സിസ് റിച്ചാർഡ് കോളിൻസ്, 2013: ഘാതകവധം, ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം.

മിസ്സിസ് കാതറിൻ ഹന്നാ മുല്ലൻസ്, 2013: ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ, ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം.

രാമകൃഷ്ണൻ, ഇ. വി., 2017: മലയാള നോവലിന്റെ ദേശകാലങ്ങൾ, മാതൃഭൂമി ബുക്സ്, കോഴിക്കോട്.

ശ്രീകുമാർ, എസ്. എസ്., 2019: ‘ഘാതകവധം ചരിത്രവും രാഷ്ട്രീയവും’, എൻ. സന്തോഷ് കുമാർ (എഡി.), ഭാവനയുടെ കോളനികൾ, ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം.

സന്തോഷ് കുമാർ, എൻ., 2012: അജ്ഞാതദേശങ്ങളുടെ ആഖ്യാനങ്ങൾ, ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം.

സ്കറിയാ സക്കറിയ, 2019: ‘ഫുൽമോനിയുടെയും കോരുണയുടെയും കഥ മലയാള നോവൽസാഹിത്യചരിത്രഭൂപടത്തിൽ’, സുനിൽ പി. ഇളയിടം, എൻ. അജയകുമാർ (എഡി.), മലയാളവഴികൾ, സാഹിത്യ പ്രവർത്തക സഹകരണ സംഘം, കോട്ടയം.

Ramakrishnan, E. V., 2011: Locating Indian Literature, Orient Black Swan.