യാത്രാവിവരണങ്ങളുടെ മാറുന്ന ഭാവുകത്വം ദേവദാസി തെരുവുകളിലൂടെ, വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്നീ കൃതികളെ അടിസ്ഥാനമാക്കിയുള്ള പഠനം

Main Article Content

രൂപ ശശിധരൻ എ.
ഡോ. ബീന ടി.എൽ.

Abstract

യാത്രാവിവരണങ്ങളുടെ നിയതമായ ചട്ടക്കൂടുകളിൽനിന്നും വ്യത്യസ്തമാണ് പി.സുരേന്ദ്രന്റെ ‘ദേവദാസി തെരുവുകളിലൂടെ’ അരുൺ എഴുത്തച്ഛന്റെ ‘വിശുദ്ധപാപങ്ങളുടെ ഇന്ത്യ’ എന്നീ കൃതികൾ. സ്ഥലകാല വിവരണങ്ങളെക്കാൾ സാംസ്കാരികവും സാമൂഹികവുമായ തലങ്ങളാണ് ഇവയിൽ പ്രതിപാദിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളിലെ ജോലികൾ നിർവ്വഹിക്കുന്നതിനും നൃത്തകലാദികൾ അവതരിപ്പിക്കുന്നതിനും വേണ്ടി ദേവന് നേർച്ചയായി സമർപ്പിക്കപ്പെട്ട ദേദാസികളുടെ ജീവിതമാണ് രണ്ടു കൃതികളിലെയും പ്രമേയം. സമൂഹം അരികുവത്കരിച്ച ചുവന്ന തെരുവുകളിലൂടെയും വേശ്യാലയങ്ങളിലൂടെയുമുള്ള യാത്രാനുഭവങ്ങൾ സഞ്ചാരസാഹിത്യത്തിനു നവഭാവുകത്വം നൽകുന്നുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പല ഗ്രാമങ്ങളുടെയും ഇന്നത്തെ യഥാർത്ഥ ചിത്രം അനാവരണം ചെയ്യാൻ ഈ പുസ്തകങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ യാത്രാവിവരണസാഹിത്യത്തിലുണ്ടായ നൂതന പ്രവണതകളെ അന്വേഷണവിധേയമാക്കുകയാണ് ഈ പ്രബന്ധത്തിന്റെ ലക്ഷ്യം.

Article Details

How to Cite
രൂപ ശശിധരൻ എ., & ഡോ. ബീന ടി.എൽ. (2022). യാത്രാവിവരണങ്ങളുടെ മാറുന്ന ഭാവുകത്വം : ദേവദാസി തെരുവുകളിലൂടെ, വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്നീ കൃതികളെ അടിസ്ഥാനമാക്കിയുള്ള പഠനം. IRAYAM, 6(2), 59–65. Retrieved from https://sngscollege.org/irayam/index.php/journal/article/view/127
Section
Articles

References

അരുൺ എഴുത്തച്ഛൻ, 2016, വിശുദ്ധപാപങ്ങളുടെ ഇന്ത്യ, ഡി.സി.ബുക്സ്, കോട്ടയം.

രമേഷ് ചന്ദ്രൻ, വി, 1989, സഞ്ചാരസാഹിത്യം മലയാളത്തിൽ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

സവിത ഇ. (എഡിറ്റർ), 2017, യാത്ര; അനുഭവം ആഖ്യാനം, സംസ്കാരം, വിപണനം, പുസ്തകഭവൻ, കണ്ണൂർ.

സുരേന്ദ്രൻ പി., 2005, ദേവദാസി തെരുവുകളിലൂടെ, ഗ്രീൻ ബുക്സ്, തൃശൂർ.