ചരിത്രവും മിത്തും അടിയാളപ്രേതത്തില്‍

Main Article Content

ഡോ. ബീന കൃഷ്ണൻ എസ്. കെ.

Abstract

2020-ൽ പുറത്തിറങ്ങിയ പി.എഫ്. മാത്യൂസിൻറെ 'അടിയാളപ്രേതം' എന്ന നോവൽ മിത്തുകളെ സാമൂഹിക തലത്തിൽ ചർച്ചയ്ക്ക് വിധേയമാക്കുന്നതാണ്. കൊച്ചി പ്രദേശത്തെ ജനങ്ങൾ വിശ്വാസമർപ്പിക്കുന്ന കാപ്പിരി മുത്തപ്പൻ എന്ന മിത്തിനേയും ആ മിത്തിലേക്ക് വഴിതെളിച്ച ചരിത്രത്തിനേയും പി. എഫ്. മാത്യൂസിൻറെ നോവൽ വ്യക്തമാക്കുന്നുണ്ട്. പോർച്ചുഗീസുകാർ ആഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന അടിമകളാണ് കാപ്പിരികൾ എന്ന പേരിലും തുടർന്ന് അവരുടെ മരണശേഷം ദൈവിക പരിവേഷത്തോടെയും അറിയപ്പെട്ടത്. എന്തിന്റെയും കാൽതുടച്ച് അടിമവേല ചെയ്യാൻ തയ്യാറായ മനുഷ്യരുടെ പ്രതിബിംബമാണ് കാപ്പിരി. നിധിയ്ക്ക് കാവലായി പോർച്ചുഗീസുകാർ ബാക്കിയാക്കിയ കാപ്പിരിയുടെ ആത്മാവിന്റെ രോദനവും നൂറ്റാണ്ടുകൾക്കിപ്പുറം അച്ചമ്പിമാപ്പിളയാൽ കൊല്ലപ്പെട്ട കുഞ്ഞുമക്കോതയുടെ നിലവിളിയും ഒരേ ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. തലമുറകൾക്കിപ്പുറം ഉണ്ണിച്ചെക്കന്റെ അന്വേഷണങ്ങളിലൂടെ നോവലിൻറെ പതിവുരീതിയെ നോവലിസ്റ്റ് പൊളിച്ചെഴുതുന്നു.

Article Details

How to Cite
എസ്. കെ. ഡ. ബ. ക. (2022). ചരിത്രവും മിത്തും അടിയാളപ്രേതത്തില്‍. IRAYAM, 6(2), 83–89. Retrieved from https://sngscollege.org/irayam/index.php/journal/article/view/123
Section
Articles

References

മാത്യൂസ് പി..എഫ്. അടിയാളപ്രേതം. 2nd ed., ഗ്രീൻബുക്ക്സ്, 2020.