കീഴാളധാരകളുടെ നവോത്ഥാന സമരങ്ങള്‍ ചരിത്രാഖ്യാനങ്ങളില്‍- ഒരു വിമര്‍ശനാത്മക വിശകലനം

Main Article Content

സഞ്ചന കെ.

Abstract

കേരളത്തില്‍ വിവിധ കാലഘട്ടങ്ങളിലായി നടന്നിട്ടുള്ള നിരവധി അവകാശപ്പോരാട്ടങ്ങളുടെയും പ്രതിരോധങ്ങളുടെയും ഭാഗമായാണ് ആധുനിക കേരളം രൂപപ്പെടുന്നത്. എന്നാല്‍ ചരിത്രത്തില്‍ എല്ലാ സമരങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത് തുല്യപ്രാധാന്യത്തോടെയല്ല. ചില സംഭവങ്ങള്‍ അതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ചരിത്രത്തിന്റെ ഭാഗമാക്കാന്‍ തയ്യാറായിട്ടുമില്ല. അവ ചരിത്രത്തില്‍ വളരെ നിസ്സാരമായി തമസ്ക്കരിക്കപ്പെടുകയാണുണ്ടായത്. പങ്കെടുത്ത ആളുകള്‍ക്കനുസരിച്ചും അവരുടെ ജാതി, മതം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങിയ ഘടകങ്ങള്‍ക്കനുസരിച്ചും രേഖപ്പെടുത്തുന്ന വ്യക്തികളുടെ പ്രത്യയശാസ്ത്രങ്ങള്‍ക്കനുസരിച്ചും ഇത്തരം സംഭവങ്ങളുടെ ആഖ്യാനത്തില്‍ മാറ്റമുണ്ടായി. കീഴാള ജനത അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സാധാരണക്കാര്‍ക്കെതിരെയുള്ള അക്രമങ്ങളെ പ്രതിരോധിക്കാനും വേണ്ടി നടത്തിയ സമരങ്ങളെല്ലാം കേരളചരിത്രത്തില്‍ ലഹളകള്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. കീഴാള ജനവിഭാഗത്തിന്റെ അവകാശസമരങ്ങളുടെ ആഖ്യാനം ചരിത്രത്തില്‍ എങ്ങനെയാണ് രേഖപ്പെടുത്തിയതെന്ന് ഈ പ്രബന്ധത്തിലൂടെ വിശകലനം ചെയ്യുന്നു.

Article Details

How to Cite
കെ. സ. (2022). കീഴാളധാരകളുടെ നവോത്ഥാന സമരങ്ങള്‍ ചരിത്രാഖ്യാനങ്ങളില്‍- ഒരു വിമര്‍ശനാത്മക വിശകലനം . IRAYAM, 6(1), 81–89. Retrieved from https://sngscollege.org/irayam/index.php/journal/article/view/117
Section
Articles

References

അഭിമന്യു, സി. അയ്യങ്കാളി. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, 1990

കൃഷ്ണപ്പിഷാരടി, ആറ്റൂര്‍. തിരുവിതാംകൂര്‍ ചരിത്രം. തൃശൂര്‍: കേരള സാഹിത്യ അക്കാദമി, 1930

ചെന്താരശ്ശേരി, ടി.എച്ച്.പി. അയ്യങ്കാളി. തിരുവനന്തപുരം: പ്രഭാതം പ്രിന്റിംഗ്& പബ്ലിഷിംഗ്, 2013

പത്മനാഭപിള്ള, ശ്രീകണ്ഠേശ്വരം. ശബ്ദതാരാവലി. കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണസംഘം നാഷണല്‍ ബുക്ക് സ്റ്റാള്‍, 2015

പ്രിയദര്‍ശന്‍, ജി. കുമാരനാശാന്റെ മുഖപ്രസംഗങ്ങള്‍. തൃശൂര്‍: കേരള സാഹിത്യ അക്കാദമി, 2012

ഭാസ്കരനുണ്ണി, പി. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം. തൃശൂര്‍: കേരള സാഹിത്യ അക്കാദമി, 2012

മിതവാദി. 1915 ഒക്ടോബര്‍

ശങ്കുണ്ണി മേനോന്‍, പി. തിരുവിതാംകൂര്‍ ചരിത്രം. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 1984

Nagam Aiya, V. The Travancore state Manual. Vol 2. Creative Media Partners, LLC, 2017

https//kesariweekly.com/13974