പൊതുബോധവും പരസ്യങ്ങളും - ഒരു സാംസ്കാരിക വിശകലനം

Main Article Content

ഡോ. സ്മിത ജി. നായർ

Abstract

മാധ്യമങ്ങളുടെ വളർച്ചയോടെ വ്യാപകമായിത്തുടങ്ങിയ മേഖലയാണ് പരസ്യങ്ങൾ. ഉത്പാദക മേഖലയുടെ ത്വരിതഗതിയും വ്യത്യസ്ത ഉത്പന്നങ്ങൾ തമ്മിലുള്ള മത്സരവുമാണ് പരസ്യത്തിൻ്റെ പ്രചാരത്തിന് ആക്കം കൂട്ടിയത്. അതുകൊണ്ടുതന്നെ എത്ര മികവുറ്റ ഉത്പന്നമായാലും പരസ്യമില്ലാത്ത ഉത്പന്നം ഉപഭോക്താവിന് താല്പര്യമില്ല എന്ന അവസ്ഥയും ഉടലെടുത്തു. ആധുനിക ദൃശ്യസംസ്കാരത്തിൻ്റെ ഭാഗമായി മാറിയ പരസ്യങ്ങൾ സമൂഹത്തിൻ്റെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും സമ്പദ്ഘടനയെയുമൊക്കെ നിയന്ത്രിക്കുന്ന തരത്തിലേയ്ക്ക് മാറി. പരസ്യങ്ങൾ നിരന്തര വ്യവഹാരത്തിൽ ഏതൊക്കെ രീതിയിലാണ് സ്വാധീനം ചെലുത്തുന്നതെന്നും ഇടപെടലുകൾ നടത്തുന്നതെന്നുമുള്ള അന്വേഷണമാണ് ഈ പ്രബന്ധം.

Article Details

How to Cite
ജി. നായർ ഡ. സ. (2022). പൊതുബോധവും പരസ്യങ്ങളും - ഒരു സാംസ്കാരിക വിശകലനം . IRAYAM, 6(1), 59–69. Retrieved from https://sngscollege.org/irayam/index.php/journal/article/view/116
Section
Articles

References

രാജശേഖരൻ കെ. എസ്., ദൃശ്യഭാഷ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2015.

വർഗ്ഗീസ് ജോർജ്ജ് കണ്ണന്താനം ,പരസ്യങ്ങളുടെ പിന്നിലെ രഹസ്യങ്ങൾ, ഡി.സി.ബുക്സ്, കോട്ടയം, 2003

ഷാജി ജേക്കബ് ഡോ. ,ടെലിവിഷൻ കാഴ്ചയും സംസ്കാരവും ,ഹരിതം ബുക്സ്, കോഴിക്കോട്, 2004.

ഷിബു മുഹമ്മദ്, ടെലിവിഷൻ ചരിത്രവും രാഷ്ട്രീയവും, ചിന്ത പബ്ലിക്കേഷൻസ്, തിരുവനന്തപുരം, 2000.

Raymond williams, Television :Technology and Cultural form, RouteIedge, London, 2004.

Rohitashya Chattopadhyay, understanding India Cultural influences on Indian Television Commercials, Sage, New Delhi 2014.