വി. സി. ശ്രീജൻ ഹിഗ്വിറ്റയെ വായിക്കുമ്പോൾ

Main Article Content

സിനുമോൾ

Abstract

 


മലയാളത്തിൽ അപനിർമ്മാണത്തെ സാഹിത്യനിരൂപണത്തിന്റെ ഉപാധിയായി  സ്വീകരിച്ചവരിൽ ഏറ്റവും ശ്രദ്ധേയനായ നിരൂപകനാണ് വി.സി. ശ്രീജൻ. നിരൂപണത്തിന്റെ ഒരു സവിശേഷ സാധ്യതയായി പ്രത്യയ ശാസ്ത്ര പരമായ സമീപനത്തെ സ്വീകരിക്കുകയും ആ മാർഗത്തിലൂടെ കഥാനിരൂപണം നിർവ്വഹിക്കുകയും ചെയ്യുന്ന നിരൂപകന്മാരിൽ പ്രമുഖനാണ് വി. സി. ശ്രീജൻ. കഥയുടെ സൂക്ഷ്മഘടനയെ പൊളിച്ചു പണിയുന്ന അപനിർമ്മാണത്തിന്റെ കലയാണ് എൻ.എസ്. മാധവന്റെ ഹിഗ്വിറ്റ എന്ന കഥയെ മുൻനിർത്തി വി.സി.ശ്രീജൻ സാധ്യമാക്കുന്നത്. മലയാള കഥാ ചരിത്രത്തിലെ നാഴികകല്ലായി വാഴ്ത്തപ്പെട്ട ഒരു കഥയാണ് ഹിഗ്വിറ്റ. വി. സി. ശ്രീജൻ ഹിഗ്വിറ്റയെ അപനിർമ്മിക്കുന്നതെങ്ങനെ എന്നാണ് ഈ പ്രബന്ധത്തിന്റെ അന്വേഷണ വിഷയം.

Article Details

How to Cite
തോമസ്സ് സ. (2022). വി. സി. ശ്രീജൻ ഹിഗ്വിറ്റയെ വായിക്കുമ്പോൾ. IRAYAM, 6(1), 40–45. Retrieved from https://sngscollege.org/irayam/index.php/journal/article/view/107
Section
Articles

References

മാധവന്‍, എന്‍. എസ്, 1996 (1993), ഹിഗ്വിറ്റ, ഡി സി ബുക്സ്, കോട്ടയം

ശ്രീജൻ വി. സി, 1998 (1996), വാക്കും വാക്കും, സമീക്ഷ, കണ്ണൂർ.

വത്സലൻ വാതുശ്ശേരി, 2015, മലയാളസാഹിത്യനിരൂപണം അടരുകൾ; അടയാളങ്ങൾ ,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.