Top
Image Alt
  /  webinar

ആഖ്യാനത്തിലും അഭിരുചിയിലും മലയാളം ഫിക്ഷൻ മാറ്റത്തിന്റെ സൗന്ദര്യ പാoങ്ങൾ അടരുകളായി അനുഭവപ്പെടുത്തുന്നു.ഉത്തരാധുനിക കഥന സങ്കേതങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് പുതിയ രചനാശീലങ്ങൾ ഫിക്ഷന്റെ അടയാളമുദ്രകളാകുന്നു. ഫിക്ഷണൽ റിയലിസംരചനാ സങ്കേതമായി മാറിയിരിക്കുന്നു. പരിചിതരായ വ്യക്തികളും കൃതികളും ചരിത്ര സന്ധികളും മാന്ത്രികമായ കയ്യടക്കത്തിൽ പുതിയ അനുഭവമായി അവതരിക്കുന്നു. കഥയാണോ യാഥാർഥ്യമാണോ ചരിത്രമാണോ എന്നു തിരിഞ്ഞു കിട്ടാത്ത വേവലാതി വായനക്കാരനെ ഗ്രസിക്കുന്നു. ബുദ്ധിയെ കശക്കിവിടുന്ന കുറ്റാന്വേഷണ പരമ്പരകളും ഹിംസയുടെ ചാട്ടുളി പ്രയോഗങ്ങളും ഫിക്ഷന്റെ അടരുകളായി തിരിച്ചറിയുന്നു.കെ.പി.അപ്പനും കെ.പി.ഉമ്മറും യേശുദാസും ജയചന്ദ്രനും അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും കഥാപാത്രങ്ങളായി അരങ്ങു തകർക്കുന്ന ഫിക്ഷന്റെ ലോകം അമ്പരപ്പിക്കുക മാത്രമല്ല, ചിതറിയ ജീവിതാനുഭവങ്ങളുടെ വ്യഥയും കണ്ണീരും ആഴത്തിൽ അനുഭവപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

മനുഷ്യന്റെ ഉഭയജീവിതവും പ്രകൃതിയിൽ നിന്നുള്ള അ ന്യവൽക്കരണവും അസ്പൃശ്യതയും ആഗോള വ്യക്തിത്വവും ഹ്യൂമനോയിഡുകളുടെ വാഴ് വും മനുഷ്യാനന്തര ജീവിതവും ഫിക്ഷ നിൽ അടയാളപ്പെടുമ്പോൾ അതിനെ ശരിയായ തലത്തിൽ വായിച്ചെടുക്കാൻ സംവേദനത്തിന്റെ പഴയ ശീലങ്ങൾ മതിയാകാതെ വരും. ആഖ്യാനത്തെയും പ്രമേയത്തെയും അന്തരീക്ഷത്തെയും ഭാഷയെയും ഉടച്ചുവാർത്തിരിക്കുന്ന മലയാള ഫിക്ഷനെ മാറിയ അഭിരുചിയുടെ ദീപ്തിയിൽ തിരിച്ചറിയാനുള്ള ശ്രമമാണ് ഈ വെബിനാറിലൂടെ ഞങ്ങൾ അർത്ഥമാക്കുന്നത്.എഴുത്തനുഭവങ്ങളും വായനയുടെ രസതന്ത്രവും മൂല്യവിചാരങ്ങളുമെല്ലാം വെബിനാറിന്റെ ഭാഗമാണ്. എസ്.എൻ.ജി.എസ്.കോളേജ്, മലയാള വിഭാഗം ഒരുക്കുന്ന വെബിനാറിലേക്ക് നിങ്ങളെ ഏവരേയും സഹർഷം സ്വാഗതം ചെയ്യുന്നു.

പ്രമുഖ വിമർശകർ അവതരിപ്പിക്കുന്ന പ്രഭാഷണങ്ങൾ, എഴുത്തുകാരുടെ എഴുത്തനുഭവങ്ങൾ, അവരുമായുള്ള സംവാദങ്ങൾ, അധ്യാപകരുടെയും ഗവേഷകരുടെയും പ്രബന്ധാവതരണങ്ങൾ എന്നീ വ്യത്യസ്ത ഉള്ളടക്കങ്ങളോടുകൂടിയ ഒരു ഓൺലൈൻ സാഹിത്യോത്സവമായാണ് ആഗസ്റ്റ് 20 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന ഈ വെബിനാർ വിഭാവനം ചെയ്തിരിക്കുന്നത്. പ്രബന്ധം അവതരിപ്പിക്കാൻ താത്പര്യമുള്ളവർ പ്രബന്ധത്തിന്റെ പൂർണരൂപവും അവതരണത്തിന്റെ വീഡിയോ/ഓഡിയോ രൂപവും 20 നുള്ളിൽ കൈമാറണം. തെരഞ്ഞെടുക്കുന്ന പ്രബന്ധങ്ങൾ ഗവേഷണമാസികയിൽ പ്രസിദ്ധീകരിക്കുന്നതാണ്.

 

വിഷയമേഖലകൾ:

 1. സമകാലിക മലയാളനോവൽ
 • ആഖ്യാന സവിശേഷത
 • പ്രമേയ നിർമ്മിതി
 • കഥാപാത്ര നിർമ്മിതി
 • അന്തരീക്ഷ നിർമ്മിതി
 • ഭാഷാ നിർമ്മിതി

2. സമകാലിക മലയാള ചെറുകഥ

 • ആഖ്യാന സവിശേഷത
 • പ്രമേയ നിർമ്മിതി
 • കഥാപാത്ര നിർമ്മിതി
 • അന്തരീക്ഷ നിർമ്മിതി
 • ഭാഷാ നിർമ്മിതി
ഈ വെബിനാർ പരമ്പരയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഏതെങ്കിലുമൊന്നിൽ അംഗമാവുമല്ലോ.
Group 1
Group 2
Group 3
Group 4
Group 6

ഡോ. ഇ. ബാനർജി                                                                                       ഡോ എച്ച്.കെ. സന്തോഷ്

കോർഡിനേറ്റർ (9446080968)                                                                 വകുപ്പ് അദ്ധ്യക്ഷൻ

വെബിനാർ സമകാലീന കഥാസാഹിത്യം
പേര്:
ഇ മെയിൽ:
വിഭാഗം:
വിലാസം: (ഔദ്യോഗികം/വ്യക്തിപരം)
ഫോൺ നമ്പർ:
-
മറ്റ് വിവരങ്ങൾ
പ്രബന്ധം അവതരിപ്പിക്കാൻ താത്പര്യപ്പെടുന്നുണ്ടെങ്കിൽ ശീർഷകം നൽകുക:
പ്രബന്ധ രൂപരേഖ സമർപ്പിക്കുക