Vazhappally copper plate

പുറം - 1

1 നമശ്ശിവായശ്രീരാജാധിരാജപരമെശ്വരഭട്ടാരകരാജശേഖരദേവക്കുചചെലലാനിനറയാണടുപനനിരണടുഅവ

2 വാണടുതിരുവാററുവായപതിനെടടുനാടടാരുമവാഴൈപപളളിഊരാരൂങകൂടിരാജശേഖരദേവരതൃകൈകകകീഴവൈതതുചെയതകചചമ

3 തിരുവാററുവായമുടടാപപലിവിലകകുവാരപെരുമാനടികടകുനൂറുതീനരനതണടപപടുവതുമാതൃപരിഗ്രഹമു

4 ഞചെയതാരാവതുപണിമകകളപണിമുടടിപപാരമെയവെററുവകൈയാലുരിയകകൊളിആനാഴിനെലലൊരൊപൊഴുതുത

5 ണടമിനനെറപതവാരമചാനതിപപുറമഒനപതുകൂറുമപലിപപുറമാവതുഇതതണടനതൈയപപൂയതതിനാളുച

പുറം - 2

6 ചിപപലിഇനമുനകുടുപപതുകൂടാതുവിടിലിരടടികടവിയരാവതുകഇലാതമുടൈയാനാറകുടുകക

7 പടടപൂമിയാവനകീരങകടമപനാരകരിഒരാണടിരുപതുഒരാണടിരുപതതൈങകലമുമമണടിലകളതതൊ

8 ടുഴചെലിപതിനകലമുമകളളാടടുവായവെലിഐനൂററുനാഴിയുമകാഞചികകാവിനുളൈനനൂററുനാഴി

9 ഉമഊരകതതുപീലികകൊടടുപുരൈഇടമുമമതനരുകെകാവതികണണഞചങകരനപുരൈഇടമുമമതനരുകെകാവതികണണഞചങകരനപുരൈഇടതതിന

10 നൂററൈമപതിതൂണിനെലലുമൂനറുതീനാരമുമഐയനകാടടുമററതതിലിരണടുവെലിഉനതാമോ

 

തണ്ടപ്പടുവതു    - പിഴയൊടുക്കണം (തണ്ടം - പിഴ, പടുക - പെടുക, കൊടുക്കപ്പെടുക

മാതൃപരിഗ്രഹമു - മാതൃപരിഗ്രഹവും (സ്വന്തം അമ്മയെ വിവാഹം കഴിക്കുക എന്ന പാപം)

ഞ്ചെയ്താരാവതു - ചെയ്തവർ ആകുന്നു

പണിമക്കൾ - പണിയെടുക്കുന്ന മക്കൾ (ക്ഷേത്രത്തൊഴിലാളികൾ)

മുട്ടിപ്പാർ       - മുട്ടിച്ചാൽ, മുടക്കിയാൽ

മെയ്‌വേറ്റു      - ഓരോ മെയ്ക്കും (ശരീരത്തിനും)

വകൈയാൽ - വകയിൽ

ഉരിയ്‌ക്കൊളി    - ഉരികൊള്ളുന്ന

ആ നാഴി  - ഉരികൊള്ളുന്ന ആ നാഴി

നെല്ലൊരോ പൊഴുത് - നെല്ല് ഓരോ തവണയും

തണ്ടം     - പിഴ

ഇന്നേർ        - ഇതിനു നേരായി (കൃത്യമായി)

പതവാരം  - വസ്തുക്കൾ കൈമാറ്റം ചെയ്യുമ്പോൾ രാജാവിനു ലഭിക്കുന്ന നികുതിയായ പത്തിലൊന്ന്

ചാന്തിപ്പുറവും  - ശാന്തിപ്പുറത്ത്, ശാന്തിക്ക് (ശാന്തി - ക്ഷേത്രത്തിലെ പൂജാരി)

ഒമ്പതുകൂറും    - രാജാവിനു നല്കിയ പത്തിലൊന്നിനു ശേഷമുള്ള ഒമ്പതു ഭാഗം

പലിപ്പുറമാവതു - ബലിക്കുള്ളതാകുന്നു

ഇത്തണ്ടന  - ഈ പിഴകൾ

തൈപ്പൂയത്തിൻ നാൾ - മകരമാസത്തിലെ ആദ്യത്തെ പൗർണ്ണമി നാളിൽ

ഉച്ചപ്പലി ഇൻ മുൻ - ഉച്ചബലിക്ക് മുമ്പായി

കുടുപ്പതു  - കൊടുക്കുക

കൂടാതെ   - ചെയ്യാതെ

വിടിൽ         - വിട്ടാൽ

ഇരട്ടി     - രണ്ടു മടങ്ങ്

കടവിയർ  - കടം കൊണ്ടവർ

ആവതു        - ആകുന്നു

കഇലാതമുടൈയാനാർകു - കൈലാസമുടയവനായ ദേവന് (പരമശിവന്)

കുടുക്കപട്ട - ലഭിച്ച

പൂമിയാവന    - ഭൂമിയാകുന്നത്

കീരങ്കടമ്പനാർ    - കീരങ്കടമ്പനെന്ന പൂജനീയൻ

കരി      - കായലിന്റെ സമീപത്തും മറ്റും കാലാകാലത്ത് കൃഷി ചെയ്യാതെ കിടക്കുന്ന ഒരു തരം തരിശുനിലം

ഒരാണ്ടിരുപതു   - ഒരുവർഷം ഇരുപത്

ഒരാണ്ടിരുപത്തൈങ്കലമും - ഒരു വർഷം ഇരുപത്തഞ്ച് കലവും

കലം      - പത്തുനാഴി വിത്തിനുള്ള നിലം ഒരു കുറുണി. അത്തരത്തിലുള്ള പതിനഞ്ചു കുറുണി വിത്തിനുള്ള നിലമാണ് ഒരു കലം

അണ്ടിലക്കളത്തോട് - അണ്ടിലക്കളം എന്ന നിലത്തിനോട്

ഉഴചെലി പതിൻ കലമും - ഉഴചേലിയിലെ പത്തുകലവും

കള്ളാട്ടുവായ്‌വേലി - കള്ളാട്ടുവായ്‌വേലിയിലെ

വേലി     - 6.74 ഏക്കർ ഭൂമി

ഐനൂറ്റുനാഴിഉം - അഞ്ഞൂറ് നാഴിയും

കാഞ്ചിക്കാവിനുളൈന - കാഞ്ചിക്കാവിനുള്ളിലെ

നൂറ്റുനാഴിഉം    - നൂറുനാഴി വിത്തിനുള്ള നിലവും

ഊരകത്തു  - ഊരകം ഗ്രാമത്തിലെ

പീലിക്കോട്ടു     - പീലിക്കോട് എന്ന

പുരൈ ഇടമും   - പുരയിടവും

മതനരുകെ - അതിനരുകിൽ

കാവതി        - ക്ഷുരകൻ

കണ്ണഞ്ചങ്കരൻ    - കണ്ണൻ ശങ്കരൻ

പുരൈ ഇടത്തിൻ മേ - പുരയിടത്തിന് മേൽഭാഗത്ത്

നൂറ്റൈമ്പതി തൂണി നെല്ലു - നൂറ്റമ്പതു തൂണി നെല്ലും

തൂണി         -    20 നാഴി (2 പറ, 5 ഇടങ്ങഴി)

മൂന്റു തീനാരമും - മൂന്ന് ദിനാർ നാണയവും

ഐയൻകാട്ടുമറ്റത്തിൽ - അയ്യൻകാട്ടുമറ്റം എന്ന പ്രദേശത്ത്

ഇരണ്ടു വേലി ഉൻ - രണ്ടു വേലി ഭൂമിയും(13.48 ഏക്കർ ഭൂമി)

നമശ്ശിവായ, ഐശ്വര്യമേറിയവനും പരമേശ്വരനെപ്പോലെ ശ്രേഷ്ഠതയുള്ളവനുമായ രാജശേഖര ചക്രവർത്തി ഭരണം ആരംഭിച്ചിട്ട് പന്ത്രണ്ടു വർഷം ആയിരിക്കുന്നു. ആ വർഷത്തിൽ തിരുവാറ്റുവായിലെ പതിനെട്ടു നാട്ടാരും വാഴപ്പള്ളിയിലെ ഊരാളനും (ക്ഷേത്രാധികാരി) രാജശേഖര ദേവരുടെ തൃക്കൈക്കീഴിൽ വെച്ച് തയ്യാറാക്കിയ കച്ചം ആണിത്. തിരുവാറ്റുവായ് ക്ഷേത്രത്തിലെ മുടങ്ങാത്ത ബലി വിലക്കുന്നവർ പെരുമാനടികൾക്ക് (രാജാവിന്) നൂറു ദീനാരം (സ്വർണ്ണ നാണയം) പിഴയൊടുക്കണം. അവർ സ്വന്തം അമ്മയെ വിവാഹം ചെയ്തവരായും കണക്കാക്കപ്പെടും.

    പണിമക്കൾ  പണി മുട്ടിച്ചാൽ (മുടക്കം വരുത്തിയാൽ) ഉരി നെല്ലുകൊള്ളുന്ന നാഴിയിൽ ഓരോരുത്തരും  മുടക്കം വരുത്തിയ ഓരോ തവണയ്ക്കുമായി ഓരോ നാഴി  നെല്ല് പിഴയായി നല്കണം. ഈ പിഴയുടെ നേർ പതവാരം (പത്തിലൊരു കൂറ്) ശാന്തിക്കും ഒമ്പതുകൂറ് ബലിക്കും നല്കണം. ഈ പിഴകൾ തൈപ്പൂയത്തിൻനാൾ ഉച്ച ബലിക്കുമുമ്പായി നല്കണം. നല്കാത്തവർ അവർ കൊടുക്കാനുള്ള പിഴയുടെ ഇരട്ടി കടംകൊണ്ടവരാകും.

    കൈലാസനാഥന് (ഭഗവാൻ ശിവനായി ക്ഷേത്രത്തിലേക്ക്) കൊടുക്കപ്പെട്ട ഭൂമികളാകുന്നവ. ഒരുവർഷം ഇരുപതു കലം വിത്തു വിതയ്ക്കാവുന്നതും, ഒരു വർഷം ഇരുപത്തഞ്ചു കലം വിത്തു വിതയ്ക്കാവുന്നതുമായ കീരങ്കടമ്പനാരുടെ കരിനിലങ്ങൾ. അണ്ടിലക്കളത്തോടുഴചേലി ചേർന്ന് പത്തു കലം വിത്തു വിതയ്ക്കാവുന്ന ഭൂമി. അഞ്ഞൂറു നാഴി വിത്തു വിതയ്ക്കാവുന്ന കള്ളാട്ടുവായ്‌വേലി ഭൂമി. കഞ്ചിക്കാവിനുള്ളിലെ നൂറുനാഴി വിത്തു വിതയ്ക്കാവുന്ന ഭൂമി. ഊരകത്തെ പീലിക്കോട്ടു പുരയിടവും അതിനരികിൽ കാവതി കണ്ണഞ്ചങ്കരന്റെ പുരയിടത്തിനുമേൽ നൂറ്റമ്പതു തൂണിനെല്ലിനു ഭൂമിയും മൂന്നു ദീനാരവും. ഐയ്യൻകാട്ടുമറ്റത്തിൽ രണ്ടുവേലി ഭൂമി.