Workshop -Malayalam

ശാസ്ത്രപാഠപുസ്തകനിർമ്മാണവും മലയാളത്തിന്റെ വിജ്ഞാനഭാഷാപദവിയും.
ശില്പശാല..

വിവിധ വിജ്ഞാനമണ്ഡലങ്ങളിൽ മലയാളം വിനിമയമാധ്യമമാവേണ്ടതു സംബന്ധിച്ചും ഇതിനു സഹായകമാവും വിധം അതതുമേഖലകളിൽ സാങ്കേതികപദകോശം വികസിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ചും സജീവമായ ചർച്ചകൾ നടക്കുകയാണല്ലോ. ഈ ദിശയിൽ എസ്. സി. ഇ. ആർ. ടി. തയ്യാറാക്കിയ മലയാളത്തിലുള്ള പ്ലസ് റ്റു തല ശാസ്ത്രപാഠപുസ്തകങ്ങളെ മുൻനിർത്തി പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ് മലയാളവിഭാഗം മലയാള ശാസ്ത്രപാഠപുസ്തകനിർമ്മാണത്തിന്റെ സാധ്യതകൾ അന്വേഷിക്കുന്ന രണ്ടുദിവസത്തെ ശില്പശാല ഒക്റ്റോബർ 17 18 തിയ്യതികളിൽ നടത്തുന്നു. അടിസ്ഥാനശാസ്ത്രവിഷയങ്ങൾ ഹയർ സെക്കണ്ടറി/ കോളേജ് തലങ്ങളിൽ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ, അതതു വിജ്ഞാനമേഖലയിലെ വിഷയവിദഗ്ദ്ധർ, ഭാഷാവിദഗ്ദ്ധർ, ഭാഷാ അദ്ധ്യാപകർ, ഗവേഷകർ എന്നിവർ പങ്കെടുക്കുന്ന ഈ ശില്പശാല മലയാളഭാഷാസൂത്രണത്തിന്റെ ചരിത്രത്തിൽത്തന്നെ സുപ്രധാനമായ ഒരു ചുവടുവെപ്പായിരിക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
ഈ മേഖലയിൽ താത്പര്യമുള്ള അദ്ധ്യാപകർക്കും ഗവേഷകർക്കും ശില്പശാലയിൽ പ്രതിനിധികളായി പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഒക്റ്റോബർ 10 നുള്ളിൽ അപേക്ഷ സമർപ്പിക്കണം. www. sngscollege.org എന്ന കോളേജ് വെബ്സൈറ്റിൽ ഓൺ ലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9946322753, 9544808672 എന്നി നമ്പറുകളിൽ വിളിക്കുമല്ലോ.

ബിന്ദു ആർ. എസ്
കോർഡിനേറ്റർ
എച്ച്.കെ. സന്തോഷ്
അദ്ധ്യക്ഷൻ