PSC Coaching

അസിസ്റ്റന്റ് പ്രൊഫസ്സർ   മലയാളം  പി. എസ്സ്. സി. പരീക്ഷ – സമഗ്രപരിശീലനപദ്ധതി

 
പട്ടാമ്പി  ശ്രീ നീലകണ്‌ഠ സംസ്‌കൃത കോളേജ് മലയാളവിഭാഗം  മലയാളം അസിസ്റ്റന്റ് പ്രൊഫസർ PSC പരീക്ഷയ്ക്കായുള്ള ദീർഘകാലപരിശീലന കോഴ്സ്  ആരംഭിക്കുന്നു. ആറു മാസം  നീണ്ടു നിൽക്കുന്ന ഓൺലൈൻ അധിഷ്ഠിത കോഴ്സാണ് സംഘടിപ്പിക്കുന്നത്. സിലബസ്സനുസരിച്ച് ഓരോ ആഴ്ചയിലും മൊഡ്യുൾ തിരിച്ചുള്ള ഓൺലൈൻ ഇന്ററാക്ടിവ്സെഷനുകൾ, യൂണിറ്റ്തല പരീക്ഷാപരിശീലനം, പഠനക്കുറിപ്പുകൾ, സംഘപ്രവർത്തനങ്ങൾ, വീഡിയോ ഓഡിയോ ക്ലാസ്സുകൾ, ഓൺലൈൻ ലൈവ് ക്ലാസ്സുകൾ,  വാരാന്ത്യ മൂല്യനിർണ്ണയ പരീക്ഷകൾ,  PSC മാതൃകാപരീക്ഷകൾ  തുടങ്ങി വിവിധ രീതികളിലുള്ള 1500 പഠനപ്രവർത്തനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കോണ്ടാക്റ്റ് ക്ലാസുകളും  കോഴ്സിന്റെ  ഭാഗമാണ്. പ്രത്യേക മൊബൈൽ അപ്ലിക്കേഷൻ വഴിയും കോഴ്സിൽ പങ്കെടുക്കാം. 
കോഴ്സിൽ പങ്കെടുക്കാൻ  ആഗ്രഹിക്കുന്നവർ  2020 ജനുവരി 10-നകം 
http://sngscollege.org എന്ന  കോളേജ് വെബ്സൈറ്റിൽ ഓൺലൈൻ ആയി  അപേക്ഷിക്കേണ്ടതാണ്.
കോഴ്സിന് പ്രത്യേക ഫീസില്ല. കോളേജ് പി. ടി.എ. യ്ക്ക്   Rs. 2000/(രണ്ടായിരം രൂപ മാത്രം) സംഭാവന നൽകണം. പണം ഓഫീസ്ല് നേരിട്ടോ മണി ഓർഡറായോ നൽകാം.
വിലാസം
പ്രസിഡന്റ്
പി.ടി.എ.
ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ്
പട്ടാമ്പി
മേലേ പട്ടാമ്പി പി..ഒ.
പാലക്കാട് ജില്ല. പിൻകോഡ്: 679306
കൂടുതൽ വിവരങ്ങൾക്ക് 9446347278, 9496363208, 9037852621,  എന്നീ  ഫോൺ നമ്പരുകളിൽ  ബന്ധപ്പെടാവുന്നതാണ്.
– കൺവീനർ.