Poetry Carnival 2020

സെമിനാർ 'നവമാധ്യമ കവിത
കവിതയുടെ കാർണിവൽ അഞ്ചാം പതിപ്പ് ജനുവരി 23 മുതൽ 26 വരെ പുതുകവിത എന്ന ഒറ്റ ശീർഷകത്തിൽ ആധുനികതയ്ക്കുശേഷമുള്ള മലയാളകവിതയെ സാമാന്യവത്കരിച്ചുകൊണ്ട് ഒറ്റ ഏകകമായി പരിഗണിക്കുന്ന ശീലമാണ് നമുക്കുള്ളത്. തൊണ്ണൂറുകൾക്കു ശേഷം മലയാളകവിതയിൽ സംഭവിച്ച പുതുകവിതാധാരകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എങ്ങനെ തുടർന്നുവരുന്നു എന്ന അന്വേഷണം കാര്യമായി നടന്നിട്ടില്ല. ആധുനികാനന്തരതയിൽ നിന്ന് നവമാധ്യമലോകത്തേക്കുള്ള മാറ്റം ,അതിൽത്തന്നെ ബ്ലോഗുകളിൽനിന്ന് സോഷ്യൽ നെറ്റ്വർക്കുകളിലേക്കുള്ള കൂടുമാറ്റങ്ങൾ, ഡിജിറ്റൽ നേറ്റീവുകൾ എന്നു വിളിക്കാവുന്ന ഒരു പുതുതലമുറക്കാലത്തിന്റെ വരവ്, പുതിയ കാവ്യാനുശീലനങ്ങൾ, പ്രതിഷ്ഠാപനമടക്കമുള്ള വ്യവഹാരരൂപങ്ങൾ - തുടങ്ങി ഈ കാലയളവിനെ സവിശേഷമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഇത് നമ്മുടെ രണ്ടുദശകക്കാലത്തെ കവിതയിൽ സൃഷ്ടിച്ച ചലനങ്ങളെന്തൊക്കെയാണ്? അതെങ്ങനെ മലയാളകാവ്യഭാവുകത്വത്തിലേക്ക് തുടർച്ചകളും വിച്ഛേദങ്ങളുമായി കണ്ണിചേർക്കപ്പെടുന്നു? അയൽപ്പക്കഭാഷകളിലെ സമകാലിക കാവ്യലോകത്തോട് ഈ നൂറ്റാണ്ടിൽ മലയാള കവിതയ്ക്കുള്ള ചാർച്ചയും ചേർച്ചയും എന്തൊക്കെയാണ് ഈ മൂന്നു ദിശയിലുമുള്ള സർഗാത്മക അന്വേഷണങ്ങളാണ് കവിതയുടെ കാർണിവൽ അഞ്ചാം പതിപ്പ് ലക്ഷ്യം വെക്കുന്നത്. അച്ചടിമാധ്യമത്തിൽനിന്ന് സൈബർമാധ്യമത്തിലേക്കു കൂടുമാറിയ കഴിഞ്ഞ രണ്ട് ദശകത്തിലെ മലയാളകവിത നവമാധ്യമമേഖലയിൽ സൃഷ്ടിച്ച ചലനങ്ങളെ വ്യവഹാരവഴക്കങ്ങളെ, ഭാവുകത്വസംസ്കാരത്തെ മുൻനിർത്തി മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഒരു സെമിനാർ നവമാധ്യമ കവിത എന്ന ശീർഷകത്തിൽ ഈ ദിവസങ്ങളിൽ നടത്തുന്നു. അധ്യാപകർക്കും ഗവേഷകർക്കും മറ്റ് ഗവേഷണതത്പരർക്കും പ്രബന്ധങ്ങൾ അവതരിപ്പിക്കാം. ജനുവരി 24 മുതൽ 26 വരെയാണ് സെമിനാർ. സെമിനാറിൽ ഇവിടെ പേരു രജിസ്റ്റർ ചെയ്യാം.
പേര്:
ഇ മെയിൽ:
ഔദ്യോഗികവിലാസം
ഫോൺ നമ്പർ:
-
മറ്റ് വിവരങ്ങൾ
പ്രബന്ധ ശീർഷകം:
പ്രബന്ധ രൂപരേഖ സമർപ്പിക്കുക