P G Project Award

പ്രൊജക്റ്റ് അവാർഡ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാനതീയതി ഒക്ടോബർ 20 വരേക്ക് നീട്ടിയിരിക്കുന്നു

2018-19   അക്കാദമിക വർഷത്തിൽ വിവിധ സർവകലാശാലകളിൽ എം.  എ. മലയാളം കോഴ്സിന്റെ ഭാഗമായി  സമർപ്പിക്കപ്പെട്ട മികച്ച ബിരുദാനന്തരബിരുദ പ്രൊജക്റ്റുകൾക്ക് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവർമെന്റ് സംസ്കൃത കോളേജ് മലയാളവിഭാഗം പുരസ്കാരം നൽകുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് പ്രബന്ധങ്ങൾ ഒക്ടോബറിൽ നടക്കുന്ന പ്രത്യേക സെമിനാറിൽ അവതരിപ്പിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ പ്രബന്ധങ്ങളും ഇ ബുക്ക് ആയി പ്രസിദ്ധീകരിക്കും.  മികച്ച പ്രബന്ധങ്ങളുടെ എഡിറ്റഡ് രൂപം അച്ചടിച്ചു പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇതിനായുള്ള അപേക്ഷകളും പ്രബന്ധങ്ങളുടെ ഏതു ഫോർമാറ്റിലുമുള്ള സോഫ്റ്റ് കോപ്പിയും ഓൺ ലൈനായി സമർപ്പിക്കാം. വകുപ്പ് അധ്യക്ഷന്മാരുടെ സാക്ഷ്യപത്രവും കൂടെ നൽകണം. അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 20. sngsmalayalam@gmail.com  എന്ന ഇ മെയിൽ വിലാസത്തിലേക്കും അപേക്ഷ അയയ്ക്കാം. പ്രബന്ധം കൂടെ അറ്റാച്ച് ചെയ്തിരിക്കണം.

 

Name:
E-mail:
Phone:
-
College/ University Department:
Affiliated University:
Upload certificate from the department:
Upload your dissertation: